കെ.എസ്.ടി.യു എടപ്പാൾ ഡയാലിസിസ് രോഗികൾക്കുള്ള ഇഞ്ചക്ഷനും കിഡ്നി രോഗികൾക്കുള്ള മരുന്നും നൽകി

കെ.എസ്.ടി.യു എടപ്പാൾ ഡയാലിസിസ് രോഗികൾക്കുള്ള ഇഞ്ചക്ഷനും കിഡ്നി രോഗികൾക്കുള്ള മരുന്നും നൽകി

 

എടപ്പാൾ: കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ എടപ്പാൾ സബ് ജില്ല കരുതൽ സ്പർശം’ 2021ഭാഗമായി എടപ്പാൾ പഞ്ചായത്തിലെ നിർധനരായ ഡയാലിസിസ് രോഗികൾക്കുള്ള ഇഞ്ചക്ഷനും കിഡ്നി രോഗികൾക്കുള്ള മരുന്നും നൽകി.

എടപ്പാൾ സബ്ജില്ലയിലെ കെ.എസ്.ടി.യു സംഘടനയിലെ അധ്യാപകർ സംഭരിച്ച തുകയും മരുന്നുമാണ് കൈമാറിയത്.

ജില്ലാ സെക്രട്ടറിമാരായ ജലീൽ വൈരങ്കോട്,ബഷീർ തൊട്ടിയിൽ മുതലായവർ എടപ്പാൾ സി.എച്ച്.സി മെഡിക്കൽ ഓഫീസർ അബൂബക്കർ സിദ്ദീഖ് സാറിന് കൈമാറി.മെയ്നുദ്ദീൻ,അഷറഫ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു .

Leave A Reply
error: Content is protected !!