കർഷക പ്രക്ഷോഭം; സമ്പൂർണ്ണ വിപ്ലവ് ദിവസ് ആചരിച്ച് കർഷകർ

കർഷക പ്രക്ഷോഭം; സമ്പൂർണ്ണ വിപ്ലവ് ദിവസ് ആചരിച്ച് കർഷകർ

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമ്പൂർണ്ണ വിപ്ലവ് ദിവസ് ആചരിച്ച് കർഷകർ. സമരഭൂമികളിലും ബിജെപി നേതാക്കളുടെ വീടുകൾക്ക് മുന്നിലും ക‍ർഷകർ നിയമങ്ങളുടെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു. കാര്‍ഷിക നിയമ ഓര്‍ഡിനന്‍സ്‌ ഇറക്കിയതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് ക‌ർഷകരുടെ രാജ്യവ്യാപക പ്രതിഷേധം. യുപി, ഹരിയാന, പഞ്ചാബ്, ത്രിപ്പുര, തെലങ്കാന, ആന്ധ്ര, മധ്യപ്രദേശ്, അടക്കം വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം നടന്നു.

അതേസമയം പ്രതിഷേധങ്ങൾക്ക് നേരെ പലയിടങ്ങളിലും പൊലീസ് നടപടിയുണ്ടായി. കർണാലിൽ മുഖ്യമന്ത്രിയെ തടയാൻ എത്തിയ കർഷകരെ പൊലീസ് തടഞ്ഞു. പഞ്ച്കുലയിൽ ബിജെപി നേതാക്കളുടെ വീട്ടിവലേക്ക് മാർച്ച് നടത്തിയ കർഷകർക്ക് നേരെ പൊലീസ് ലാത്തിവീശി. തുടർസമരപരിപാടികൾ ചർച്ച ചെയ്യാൻ സംയുക്ത കിസാൻ മോർച്ച വെള്ളിയാഴ്ച്ച യോഗം ചേരും.

Leave A Reply
error: Content is protected !!