രാജ്യത്തെ ജിഎസ്ടി വരുമാനം തുടർച്ചയായ എട്ടാം മാസവും ഒരു ലക്ഷം കോടി കടന്നു

രാജ്യത്തെ ജിഎസ്ടി വരുമാനം തുടർച്ചയായ എട്ടാം മാസവും ഒരു ലക്ഷം കോടി കടന്നു

രാജ്യത്തെ ജിഎസ്ടി വരുമാനം തുടർച്ചയായ എട്ടാം മാസവും ഒരു ലക്ഷം കോടി കടന്നു.കഴിഞ്ഞ വർഷം മെയ് മാസത്തേക്കാളും അറുപത്തഞ്ച് ശതമാനത്തിന്റെ വർധനയാണ് ഈ വർഷമുണ്ടായത്.എന്നാൽഏപ്രിൽ മാസത്തിൽ 1.41 ലക്ഷം കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം. ഒരു മാസത്തിലെ ജിഎസ്ടി വരുമാനത്തിലെ സർവകാല റെക്കോർഡായിരുന്നു ഇത്. ഇതിൽ സെൻട്രൽ ജിഎസ്ടി 17592 കോടി രൂപയും സ്റ്റേറ്റ് ജിഎസ്ടി 22653 കോടിയുമായിരുന്നു.

ഐജിഎസ്ടി 53199 കോടി രൂപയാണ്. ചരക്കുകൾ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടതാണ് 26002 കോടി രൂപ. സെസ് 9265 കോടിയാണ്. ഇതിൽ തന്നെ ഇറക്കുമതിയിൽ നിന്ന് കിട്ടിയ സെസ് 868 കോടിയാണ്. മെയ് മാസത്തിൽ ചരക്കുകൾ ഇറക്കുമതി ചെയ്തതിൽ നിന്നുള്ള വരുമാനം 56 ശതമാനം വർധിച്ചു.

 

Leave A Reply
error: Content is protected !!