ശ്രീലങ്കയിൽ തീപിടിച്ച്​ മുങ്ങിയ കപ്പലിൽ​ ഇന്ധന ചോർച്ച; ജാഗ്രതാ നിർദേശം

ശ്രീലങ്കയിൽ തീപിടിച്ച്​ മുങ്ങിയ കപ്പലിൽ​ ഇന്ധന ചോർച്ച; ജാഗ്രതാ നിർദേശം

ശ്രീലങ്കയിൽ തീപിടിച്ച്​ മുങ്ങിയ കപ്പലിൽ​ ഇന്ധന ചോർച്ച.കേ​ര​ള തീ​ര​ത്തേ​ക്കും ത​മി​ഴ്​​നാ​ട്ടി​ലേ​ക്കും അ​തിന്റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ൾ എ​ത്താ​ൻ നാ​ളേ​റെ വേ​ണ്ടെ​ന്നാ​ണ്​ സ​മു​ദ്ര ശാ​സ്​​ത്ര​ജ്ഞ​രുടെ മുന്നറിയിപ്പ്​. അ​തി​നാ​ൽ, കൊ​ച്ചി, തൂ​ത്തു​ക്കു​ടി, ചെ​ന്നൈ തു​റ​മു​ഖ​ങ്ങ​ളി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശ​മു​ണ്ട്.

കൊ​ളം​ബോ​യു​ടെ തീ​ര​ത്തു​വ​ച്ച് ​ മേ​യ് 21നാണ്എം.​വി എ​ക്​​സ്​​പ്ര​സ്​ പേ​ള്‍ എ​ന്ന സി​ങ്ക​പ്പൂ​ര്‍ ച​ര​ക്കു​ക​പ്പ​ലി​ന്​ തീ ​പി​ടി​ച്ച​ത്. ഖ​ത്ത​റി​ല്‍​ നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ യാ​ത്ര തി​രി​ച്ച​താ​ണ്​ ക​പ്പ​ല്‍. തീ​പി​ടി​ച്ച്‌ 12 ദി​വ​സം പി​ന്നി​ട്ട​പ്പോ​ഴാ​ണ്​ ക​പ്പ​ല്‍ മു​ങ്ങി​ത്തു​ട​ങ്ങി​യ​ത്.അ​തി​നി​ടെ ഇ​ന്ധ​ന​വും രാ​സ​വ​സ്​​തു​ക്ക​ളും പ്ലാ​സ്​​റ്റി​ക്​ മാ​ലി​ന്യ​ങ്ങ​ളു​മെ​ല്ലാം ക​ട​ലി​ൽ പ​ര​ന്നൊ​ഴു​കി. 350 മെ​ട്രി​ക് ട​ണ്‍ ഇ​ന്ധ​ന​മാ​ണ്​ ശ്രീ​ല​ങ്ക​യു​ടെ 30 കി​ലോ​മീ​റ്റ​ര്‍ വ​രു​ന്ന തീ​ര​മേ​ഖ​ല​യി​ൽ പ​ര​ന്നൊ​ഴു​കി​യ​ത്. ഇ​ന്ധ​ന​ച്ചോ​ർ​ച്ച ഇ​നി​യും കൂ​ടു​മെ​ന്ന ആ​ശ​ങ്ക​യാ​ണ്​ നി​ല​നി​ൽ​ക്കു​ന്ന​ത്.

Leave A Reply
error: Content is protected !!