വാക്സീൻ; ടോക്കണിനായി ഉന്തും തള്ളും

വാക്സീൻ; ടോക്കണിനായി ഉന്തും തള്ളും

വെട്ടൂരിൽ നടന്ന വാക്സിനേഷൻ ക്യാംപിൽ ടോക്കൺ നേടാൻ തിക്കും തിരക്കും. റജിസ്ട്രേഷൻ കഴിഞ്ഞും ബാക്കി വരുന്ന ഏതാനും പേർക്കു വാക്സിൻ നൽകാനായി ടോക്കൺ വിതരണം ചെയ്യവേയാണ് നിരവധി പേർ ഒരു മുറിക്ക് മുന്നിൽ തിക്കും തിരക്കും കൂട്ടിയത്. വെട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കേണ്ടിയിരുന്ന വാക്സിനേഷൻ സൗകര്യാർഥം ഇന്നലെ വെട്ടൂർ ഗവ.ഹൈസ്കൂൾ മന്ദിരത്തിലേക്ക് മാറ്റി.

ഓൺലൈൻ റജിസ്ട്രേഷൻ അനുസരിച്ചു 200 പേർക്ക് വാക്സിൻ നൽകുന്നതിന് പുറമേയാണ് 20 പേർക്ക് സ്പോട്ട് ടോക്കൺ നൽകിയത്. ടോക്കൺ നൽകുമ്പോൾ നിരവധി പേർ ഇരച്ചു കയറി വന്നെന്നും പൊലീസിന്റെയോ വൊളന്റിയർമാരുടെയോ സാന്നിധ്യമില്ലാത്തതിനാൽ ബുദ്ധിമുട്ടായി എന്നുമാണ് ആരോഗ്യവിഭാഗത്തിന്റെ വിശദീകരണം. ഇത്തരം നിയമലംഘനത്തിനെതിരെ കർശനനടപടി വേണമെന്നു കോൺഗ്രസ് നേതാവ് ബിനു വെട്ടൂർ ആവശ്യപ്പെട്ടു.

Leave A Reply
error: Content is protected !!