എസ്.എസ്.എൽ.സി/ടി.എച്ച്.എൽ.സികേന്ദ്രീകൃത മൂല്യനിർണ്ണയം നാളെ മുതൽ

എസ്.എസ്.എൽ.സി/ടി.എച്ച്.എൽ.സികേന്ദ്രീകൃത മൂല്യനിർണ്ണയം നാളെ മുതൽ

എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി. 2021 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി നാളെ മുതൽ ആരംഭിക്കും. എക്‌സാമിനർമാരായി നിയമനം ലഭിച്ച അദ്ധ്യാപകർ രാവിലെ ഒമ്പത് മണിക്ക് അതാത് ക്യാമ്പുകളിൽ എത്തണമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

സംസ്ഥാനത്തെ എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കിയിരുന്നു. നാളെ മുതൽ 25 വരെയാണ് മൂല്യനിർണ്ണയം.ജൂൺ 21 മുതൽ ജൂലായ് ഏഴുവരെ വി.എച്ച്.എസ്.ഇ,​ ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ നടക്കും.

Leave A Reply
error: Content is protected !!