ജമ്മു കശ്​മീരിൽ വാഹനം കൊക്കയിൽ വീണ്​ അ​ഞ്ചു​​പേ​ർ മ​രി​ച്ചു

ജമ്മു കശ്​മീരിൽ വാഹനം കൊക്കയിൽ വീണ്​ അ​ഞ്ചു​​പേ​ർ മ​രി​ച്ചു

ജമ്മു കശ്​മീരിൽ വാഹനം കൊക്കയിൽ വീണ് അ​ഞ്ചു​​പേ​ർ മ​രി​ച്ചു.ശ്രീ​ന​ഗ​റി​ൽ​നി​ന്നും ജ​മ്മു​വി​ലേ​ക്ക്​ പോ​ക​വെ​യാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്.കൊ​ക്ക​യി​ലേ​ക്ക്​ മ​റി​യു​ന്ന​തി​നു​മു​മ്പ്​ മ​റ്റൊ​രു കാ​റു​മാ​യി ഇ​ടി​ക്കു​ക​യും ചെ​യ്​​തു.

ഡ്രൈ​വ​ർ​ക്ക്​ വാ​ഹ​ന​ത്തി​ൻെ​റ​നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ടു​ക​യാ​യി​രുന്നെന്ന്​ സീ​നി​യ​ർ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ പി.​ഡി. നി​ത്യ പ​റ​ഞ്ഞു.കു​ത്ത​നെ​യു​ള്ള കൊ​ക്ക​യി​ൽ ക​യ​റി​ൽ തൂ​ങ്ങി ഇ​റ​ങ്ങി​യ ദൗ​ത്യ സം​ഘ​മാ​ണ്​ ആ​ളു​ക​ളെ പു​റ​ത്തെ​ടു​ത്ത​ത്.സംഭവത്തിൽ മൂ​ന്ന്​ പേ​ർ സം​ഭ​വ​സ്ഥ​ല​ത്തും ര​ണ്ടു​പേ​ർ ആ​ശു​പ​ത്രി​യി​ലും മ​രി​ച്ചു.

Leave A Reply
error: Content is protected !!