ഗ്രാ​മ​വാ​സി വെ​ടി​യേ​റ്റ് മ​രി​ച്ചു; മ​ണി​പ്പൂ​രി​ല്‍ ആ​സാം റൈ​ഫി​ള്‍​സി​ന്‍റെ ക്യാ​മ്പിലെ വാഹനത്തിന് ജ​ന​ക്കൂ​ട്ടം തീ​യി​ട്ടു

ഗ്രാ​മ​വാ​സി വെ​ടി​യേ​റ്റ് മ​രി​ച്ചു; മ​ണി​പ്പൂ​രി​ല്‍ ആ​സാം റൈ​ഫി​ള്‍​സി​ന്‍റെ ക്യാ​മ്പിലെ വാഹനത്തിന് ജ​ന​ക്കൂ​ട്ടം തീ​യി​ട്ടു

മ​ണി​പ്പൂ​രി​ല്‍ ​ഗ്രാമവാ​സി​യാ​യ യു​വാ​വി​നെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ഒ​രാ​ള്‍ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ തുടർന്ന് സുരക്ഷാസേനയ്ക്ക് നേരെ ജനക്കൂട്ടത്തിന്‍റെ ആക്രമണം ശക്തമാകുന്നു.ഇതേതുടർന്ന് ആ​സാം റൈ​ഫി​ള്‍​സി​ന്‍റെ ക്യാ​മ്പിലെ വാഹനത്തിന് ജ​ന​ക്കൂ​ട്ടം തീ​യി​ട്ടു. കാം​ഗ്‌​പോ​ക്പി ജി​ല്ല​യി​ലെ ച​ല്‍​വ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

മം​ഗ്‌​ബോ​യി​ലാ​ല്‍ ലു​വം(29) ആ​ണ്സുരക്ഷാസേനയുടെ വെടിയേറ്റ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം ഇം​ഫാ​ലി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബം​ഗ്ലാ​ബും​ഗി​ലു​ള്ള 44-ാം ആ​സാം റൈ​ഫി​ള്‍​സി​ലെ ഒ​രു മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ന്നാ​ല്‍ സം​ഭ​വ​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Leave A Reply
error: Content is protected !!