പോലീസ് കെ.സുന്ദരയുടെ വെളിപ്പെടുത്തലിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു

പോലീസ് കെ.സുന്ദരയുടെ വെളിപ്പെടുത്തലിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ പണം നൽകിയെന്ന കെ.സുന്ദരയുടെ വെളിപ്പെടുത്തലിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. അതേസമയം ജില്ലാ പൊലീസ് മേധാവി എല്‍ഡിഎഫ് സ്ഥനാര്‍ത്ഥി വി.വി രമേശന്റെ പരാതി ബദിയടുക്ക പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. കോടതി അനുമതിയോടു കൂടി മാത്രമെ തെരഞ്ഞെടുപ്പ് ചട്ട ലംഘനവുമായി ബന്ധപ്പെട്ട കേസായതിനാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുള്ളൂ.

ഇടത് മുന്നണി വരണാധികാരി എന്ന നിലയ്ക്ക് ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ബിജെപി രണ്ടര ലക്ഷം രൂപയും ഫോണും നൽകിയതുകൊണ്ടാണെന്ന് സ്ഥാനാർത്ഥിത്വം പിൻവലിച്ചതെന്നാണ് കെ.സുന്ദര വെളിപ്പെടുത്തൽ. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ കെ.സുന്ദരയ്ക്ക് പണം നൽകിയിട്ടില്ലെന്നാണ് ബിജെപിയുടെ ന്യായികരണം. സുന്ദരയുടെ ആരോപണം സിപിഎം – മുസ്‌ലിം ലീഗ് സ്വാധീനം മൂലമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് പറഞ്ഞു.

Leave A Reply
error: Content is protected !!