ബംഗാളിൽ 18-44 പ്രാ​യ​ക്കാ​ർ​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ മ​മ​ത​യു​ടെ ചി​ത്രം

ബംഗാളിൽ 18-44 പ്രാ​യ​ക്കാ​ർ​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ മ​മ​ത​യു​ടെ ചി​ത്രം

ബം​ഗാ​ളി​ൽ കോ​വി​ഡ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ മ​മ​താ ബാ​ന​ർ​ജി​യു​ടെ ചി​ത്രം. 18 വ​യ​സ്സു മു​ത​ൽ 44 വ​യ​സ്സു​വ​രെ​യു​ള്ള​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ആണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം ​ പ​തി​ച്ചി​രി​ക്കു​ന്ന​ത്.കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ ലഭിക്കുന്നവര്‍ക്ക് പ്രധാനമന്ത്രിയുടെ ഫോട്ടോയുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നു. അപ്പോള്‍ പിന്നെ സംസ്ഥാനം വാങ്ങി വിതരണം ചെയ്യുന്ന വാക്‌സിന്‍ നല്‍കുന്നവര്‍ക്ക് എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ഫോട്ടോയുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കണമെന്നുമായിരുന്നു തൃ​ണ​മൂ​ൽ വ​ക്താ​ക്ക​ൾ ആരോപിക്കുന്നത്.
അതേസമയം മ​മ​ത വി​ല​കു​റ​ഞ്ഞ രാ​ഷ്​​ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന്​ ബി.​ജെ.​പി ആ​രോ​പി​ച്ചു. ലോ​ക​ത്തി​ൽ ഇ​ന്ത്യ​യ​ട​ക്കം ആ​കെ അ​ഞ്ച്​ രാ​ജ്യ​ങ്ങ​ൾ മാ​ത്ര​മാ​ണ്​ വാ​ക്​​സി​ൻ ഉ​ൽ​​പാ​ദി​പ്പി​ക്കു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തിന്റെ ര​ക്ഷി​താ​വാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തിന്റെ ചി​ത്രം സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ന​ൽ​കു​ന്ന​ത്​ അ​തു​കൊ​ണ്ടാ​ണെ​ന്നും ബി.ജെ .​പി കുറ്റപ്പെടുത്തി.
Leave A Reply
error: Content is protected !!