രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ 646 ഡോക്ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ 646 ഡോക്ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ 646 ഡോക്ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.ഡൽഹിയിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 109 ഡോക്ടർമാരാണ്. ബിഹാറിൽ 96 ഡോക്ടർമാരാണ് മരിച്ചത്. ഏറ്റവും കൂടുതൽ പേർകോവിഡ് ബാധിച്ച മഹാരാഷ്ട്രയിൽ മരിച്ചത് 23 ഡോക്ടർമാർ മാത്രമാണ്. ഉത്തർപ്രദേശിൽ 79 ഉം രാജസ്ഥാൻ 43, ഝാർഖണ്ഡ് 39, ആന്ധ്ര പ്രദേശ് 34, തെലങ്കാന 32, ഗുജറാത്ത് 31 എന്നിങ്ങനെയാണ് മരണം. കേരളത്തിൽ അഞ്ച് ഡോക്ടർമാരും കോവിഡ് ബാധിച്ച് മരിച്ചു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1.20 ലക്ഷം പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ ഒമ്പതാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെയെത്തുന്നത്. രാജ്യത്തുടനീളം 15,55,248 രോഗികൾ നിലവിൽ ചികിത്സയിൽ തുടരുന്നുണ്ട്.

Leave A Reply
error: Content is protected !!