യുഎഇയില്‍ അഞ്ച് കോവിഡ് മരണം കൂടി

യുഎഇയില്‍ അഞ്ച് കോവിഡ് മരണം കൂടി

യുഎഇയില്‍ അഞ്ച് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,188 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 2,150 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു.

പുതിയതായി നടത്തിയ 2,46,510 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,81,197 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,60,734 പേര്‍ രോഗമുക്തരാവുകയും 1,696 പേര്‍ മരണപ്പെടുകയും ചെയ്തു.

Leave A Reply
error: Content is protected !!