സൗദിയിൽ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി

സൗദിയിൽ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി

സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,253 പേരാണ് രോഗബാധയിൽ നിന്ന് സുഖം പ്രാപിച്ചത്. അതേസമയം 1,144 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 16 പേർ മരണത്തിന് കീഴടങ്ങി.

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,56,562 ആയി ഉയർന്നു. ഇതിൽ 4,39,459 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,663 ആയി കുറഞ്ഞു. ഇവരിൽ 1,539 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

Leave A Reply
error: Content is protected !!