മാസ്‌ക് ധരിച്ചില്ല; ഖത്തറില്‍ 328 പേര്‍ക്കെതിരെ നടപടി

മാസ്‌ക് ധരിച്ചില്ല; ഖത്തറില്‍ 328 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ മാസ്‌ക് ധരിക്കാത്ത 328 പേര്‍ക്കെതിരെ നടപടി.രാജ്യത്ത് സാമൂഹിക അകലം പാലിക്കാത്തതിന് 72 പേരെയും മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോദ് ചെയ്യാത്തതിന് അഞ്ച് പേരെയും ഹോം ക്വാറന്റൈന്‍ ലംഘിച്ചതിന് നാലുപേരെയുമാണ്പോലീസ് പിടികൂടിയത്.

തുടര്‍ നടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990 ലെ നിയമം 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.

Leave A Reply
error: Content is protected !!