14കാരിയെ പീഡിപ്പിച്ച കേസിൽ നടൻ പേൾ പുരി ജുഡീഷ്യൽ കസ്റ്റഡിയിൽ

14കാരിയെ പീഡിപ്പിച്ച കേസിൽ നടൻ പേൾ പുരി ജുഡീഷ്യൽ കസ്റ്റഡിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്​ അറസ്റ്റിലായ സീരിയൽ നടന്‍ പേള്‍ വി. പുരിയെ 14 ദിവസത്തേക്ക്​ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു‍.
31കാരനായ നടനെ മുംബൈ മാൽവാനി പൊലീസ്​ വെള്ളിയാഴ്ചയാണ്​ അറസ്റ്റ് ചെയ്തത്​.

നാഗിന്‍ 3 എന്ന സീരിയലിലൂടെ ശ്രദ്ധേയനായ നടൻ
സീരിയലുകളിൽ അഭിനയിക്കാൻ അവസരം വാഗ്​ദാനം ചെയ്​ത്​ 11കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്​തുവെന്നും അപമാനിച്ചുവെന്നുമാണ്​ പരാതി. രണ്ട്​ വർഷം മുമ്പാണ്​ കേസിനാസ്​പദമായ സംഭവം നടന്നത്​.

പേള്‍ പുരിക്ക് ഒപ്പം സീരിയലിൽ പ്രവര്‍ത്തിച്ചിരുന്നയാളാണ്​ പെൺകുട്ടിയുടെ മാതാവ്​. മാതാവിനൊപ്പം പെണ്‍കുട്ടി ഷൂട്ടിങ്​ സെറ്റ് സന്ദര്‍ശിക്കാറുണ്ടായിരുന്നെന്ന്​ പൊലീസ് പറഞ്ഞു. നിരവധി ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയനായ നടനാണ്​ പേൾ വി. പുരി. നാഗിൻ 3, ബ്രഹ്​മരക്ഷസ്​ 2, ദിൽ കി നസർ സേ ഖൂബ്​സുരത്ത്​ തുടങ്ങിയ സീരിയലുകളിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്​തിരുന്നു.

അതേസമയം, ടെലിവിഷന്‍ മേഖലയിലെ സഹപ്രവര്‍ത്തകരടക്കമുള്ളവര്‍ താരം നിരപരാധിയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തി. പ്രമുഖ നിര്‍മാതാവ് ഏക്ത കപൂര്‍, അനിത ഹസ്സനന്ദനി, നിയ ശർമ്മ, രക്ഷന്ദ ഖാൻ, സുരഭി ജ്യോതി തുടങ്ങിയവർ പേള്‍ പുരിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

Leave A Reply
error: Content is protected !!