കെ സുരേന്ദ്രനെതിരെ വ്യാജ പ്രചരണം; കൊല്ലം സ്വദേശിക്കെതിരെ പരാതി നല്‍കി യുവമോര്‍ച്ച

കെ സുരേന്ദ്രനെതിരെ വ്യാജ പ്രചരണം; കൊല്ലം സ്വദേശിക്കെതിരെ പരാതി നല്‍കി യുവമോര്‍ച്ച

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ  വ്യാജ പ്രചരണം നടത്തുന്നു എന്നാരോപിച്ച്‌ കൊല്ലം സ്വദേശി വിനയ് മൈനാഗപ്പള്ളിക്കെതിരെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി.

കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അരുണ്‍ കൈതപ്രം അങ്കമാലി മണ്ഡലം പ്രസിഡന്റ് അജേഷ് പാറക്ക എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

വാട്സാപ്പ് വഴിയും മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ വഴിയും വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ് യുവമോര്‍ച്ച നേതാക്കള്‍ പരാതിപ്പെടുന്നത്. പാര്‍ട്ടിയെയും പാര്‍ട്ടിയിലെ നേതാക്കളെയും സമൂഹത്തിന് മുമ്ബില്‍ അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയുമാണ് വിനയ് ചെയ്തതെന്നും യുവമോര്‍ച്ച പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട്‌ കൈക്കലാക്കാന്‍ വേണ്ടി കെ സുരേന്ദ്രനും പാര്‍ട്ടിയിലെ മറ്റ് നേതാക്കളും പ്രവര്‍ത്തിച്ചുവെന്നും ഇതിലൂടെ പാര്‍ട്ടി അദ്ധ്യക്ഷന്റെ അക്കൗണ്ടിലേക്ക് 100 കോടി രൂപ വന്നുവെന്നുമുള്ള വിനയ് മൈനാഗപ്പള്ളിയുടെ ആരോപണം തികച്ചും വാസ്തവവിരുദ്ധമാണെന്നും യുവമോര്‍ച്ച തങ്ങളുടെ പരാതിയില്‍ അറിയിക്കുന്നു.

Leave A Reply
error: Content is protected !!