മറയൂരില്‍ ആക്രമിക്കപ്പെട്ട പൊലീസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

മറയൂരില്‍ ആക്രമിക്കപ്പെട്ട പൊലീസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

തൊടുപുഴ: മറയൂരില്‍ ലോക്ക്ഡൗണ്‍ പരിശോധനയ്ക്കിടെ തലയ്ക്കടിയേറ്റ സിവില്‍ പൊലീസ് ഓഫിസര്‍ അജീഷ് പോളിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും.

ഗുരുതരമായി പരുക്കുപറ്റി ചികിത്സയില്‍ കഴിയുന്ന തൊടുപുഴ ചിലവ് സ്വദേശിയായ അജീഷ് പോള്‍ അപകടനില തരണം ചെയ്‌തെങ്കിലും ഐസിയുവില്‍ തുടരുകയാണ്. ദീര്‍ഘകാലം ചികിത്സ തുടരേണ്ടി വരുമെന്നതിനാല്‍ സഹായിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.

തിങ്കളാഴ്ച മറയൂര്‍ കോവില്‍ക്കടവില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് അജീഷ് പോളിനെതിരെ ആക്രമണമുണ്ടായത്. മാസ്‌ക് ധരിക്കാതെ നിന്ന പ്രദേശവാസിയായ സുലൈമാനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നു കല്ല് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

ഇടുക്കി മറയൂര്‍ കോവിക്കടവ് സ്വദേശിയായ പ്രതി സുലൈമാനെ സംഭവ ദിവസം തന്നെ അറസ്റ്റു ചെയ്തിരുന്നു.

Leave A Reply
error: Content is protected !!