രാജ്യത്ത്12 മുതല്‍ 17 വയസ്സുകാര്‍ക്ക് കുത്തിവെപ്പെടുക്കാന്‍ 26 കോടി ഡോസ് വാക്‌സിന്‍ വേണ്ടിവരും; നിതി ആയോഗ്

രാജ്യത്ത്12 മുതല്‍ 17 വയസ്സുകാര്‍ക്ക് കുത്തിവെപ്പെടുക്കാന്‍ 26 കോടി ഡോസ് വാക്‌സിന്‍ വേണ്ടിവരും; നിതി ആയോഗ്

രാജ്യത്ത്12 മുതല്‍ 17 വയസ്സുകാര്‍ക്ക് കുത്തിവെപ്പെടുക്കാന്‍ 26 കോടി ഡോസ് വാക്‌സിന്‍ വേണ്ടിവരുമെന്ന് നിതി ആയോഗ് അംഗം വി.കെ. പോള്‍ അറിയിച്ചു. കുട്ടികള്‍ക്കുള്ള വാക്‌സിന്റെ പരീക്ഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. കോവാക്‌സിന്‍ മാത്രമല്ല, സൈഡസ് കാഡില്ല വാക്‌സിനും പരീക്ഷണ ഘട്ടത്തിലാണ്. സൈഡസിന് അടുത്ത രണ്ട് ആഴചക്കകം അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം 1.20 ലക്ഷമായി കുറഞ്ഞു. 59 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കഴിഞ്ഞ മാസത്തെ പകുതി കേസുകളും ഗ്രാമീണ മേഖലയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. കർണാടകം, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം പ്രതിദിന കൊവിഡ് മരണങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് തയ്യാറാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

 

Leave A Reply
error: Content is protected !!