പാലീയേറ്റീവ് പരിചരണത്തിന്റെ സ്വാന്തനമുഖം ഷൗക്കത്ത് കൂവോൻ

പാലീയേറ്റീവ് പരിചരണത്തിന്റെ സ്വാന്തനമുഖം ഷൗക്കത്ത് കൂവോൻ

മാങ്ങാട്ടുപറമ്പ് പോലീസ് ക്യാമ്പിലെ മൈത്രി പെയിൻ ആന്റ് പാലിയേറ്റീവ് കെയർ യുണിറ്റിന്റെ ജീവനാഡിയാണ് ഷൗക്കത്ത് കൂവോൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ.2012 മുതൽ മൈത്രിയുടെ സ്വാന്തന സന്നദ്ധ പ്രവർത്തനങ്ങളിൽ മഹനീയമായ പ്രവർത്തനങ്ങളിലൂടെ പരിചരണം ആവശ്യമുള്ള കിടപ്പുരോഗികൾക്ക് സ്നേഹപരിചരണവും സ്വാന്തവും പകർന്ന് അവരുടെ വേദനകളെ ലഘുകരിക്കാൻ മനുഷ്യ സാധ്യമയ എല്ലാ സഹായങ്ങളുമെത്തിക്കാൻ അങ്ങേയറ്റം പരിശ്രമങ്ങൾ നടത്തിയിരുന്ന മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായ പോലീസ് ഉദ്യോഗസ്ഥനാണ് തളിപ്പറമ്പ് സ്വദേശിയായ മാങ്ങാട്ടുപറമ്പ് പോലീസ് ക്യാമ്പിലെ ഷൗക്കത്ത് കൂവോടൻ.
കേവലം ഒരു പാലീയേറ്റീവ് കെയർ വളണ്ടിയർ മാത്രമായിരുന്നില്ല ഷൗക്കത്ത്. പോലീസ് ഡ്യുട്ടികൾ ചെയ്യുന്നതോടൊപ്പം തന്നെയാണ് സ്വാന്തപരിചരണ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളിൽ ഈ ചെറുപ്പക്കാരൻ വ്യാപൃതനായത് എന്നത് എടുത്തു പറയേണ്ടുന്ന കാര്യമാണ്.
ചെറുകുന്ന് പാപ്പനിശ്ശേരി മാട്ടൂൽ ആന്തൂർ മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ മൈത്രിയുടെ കീഴിൽ പാലീയേറ്റീവ് പ്രവർത്തനം നടത്തി വരുന്നുണ്ട്. ഇവിടെയെല്ലാമുള്ള പാലിയേറ്റീവ് കെയർ ആവശ്യമുള്ള ക്യാൻസർ രോഗികളുടെയും ,പാരപ്ലിജീയ രോഗികൾ, വാർദ്ധിക്യസഹജമായ അസുഖങ്ങളാൽ ആശുപത്രികൾ കൈയൊഴിഞ്ഞ കിടപ്പുരോഗികളുടെയും ബന്ധുക്കൾ ഷൗക്കത്തിനെ മരുന്നുകൾ തീർന്നപോയ കാര്യങ്ങൾക്കോ കത്തിറ്റ്ഡ്രൽ മാറ്റുന്നതിനോ, ഡോക്ടറുടെ സേവനമോ, നഴ്‌സിംഗ് സേവനമോ ആവശ്യങ്ങൾ എന്തുമായികൊള്ളട്ടേ ഫോണിൽ വിളിയെത്തിയാൽ ഡ്യുട്ടി സ്ഥലത്ത് ആണെങ്കിൽ പോലും എത്രയും പെട്ടെന്ന് അവർക്ക് ആവശ്യപ്പെട്ടകാര്യങ്ങൾ അടിയന്തരമായി എത്തിക്കാനുള്ള ഇടപെടൽ നടത്താനും അതിനു പരിഹാരം കാണാനുമുള്ള വലിയ സന്നദ്ധത ഷൗക്കത്ത് കാണിക്കാറുണ്ട് എന്നത് രോഗികൾക്ക് നല്കുന്ന ആശ്വാസം വിലമതിക്കാനാവാത്തതാണ്.
ഇതുകൂടാതെ മൈത്രിയുടെ ഓഫീസ് പ്രവർത്തനങ്ങൾ മുഴുവനും അടുക്കും ചിട്ടയോടും നടത്തികൊണ്ടുപോകുന്നതിനും രോഗികളുടെ ചികിത്സ ഡേറ്റാകളും അനുബന്ധ റിക്കാർഡുകളും രോഗികൾക്ക് ലഭിക്കേണ്ട സർക്കാർ ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും എല്ലാമുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളും കൃത്യമായി സേവനമനസ്കതയോടെ ചെയ്യാൻ ഷൗക്കത്ത് എപ്പോഴും തല്പരനായിരുന്നു എന്നത് ആ ചെറുപ്പക്കാരനെ വ്യത്യസ്തനാക്കുന്നു.
2018-20വർഷത്തിൽ 45 ലധികം കിടപ്പിലായ ക്യാൻസർ രോഗികൾ മൈത്രിയുടെ കീഴിൽ പാലീയേറ്റീവ് പരിചരണത്തിലുണ്ടായിരുന്നു.ആ സന്ദർഭങ്ങളിൽ പാലിയേറ്റീവ് കെയറിന്റെ കണ്ണുരിന്റെ സ്വാന്തന മുഖമായിരുന്ന അന്തരിച്ച ശ്രീ വിജയൻ സാറിന്റെയും ശ്രീമതി എൽസി സിസ്റ്ററിന്റെയും , പാലിയേറ്റീവ് വളണ്ടിയർമാർക്കൊപ്പം(പോലീസുകാരും സുമനസുകളായ വിവിധ തുറകളിലെ പൊതുജനങ്ങളും മൈത്രിയുടെ വളണ്ടിയർമാരായി പ്രവർത്തിക്കുന്നുണ്ട് ) എല്ലാ ഹോംകെയറിനും സേവനസന്നദ്ധതയുമായി കൃത്യമായി പങ്കെടുക്കാറുള്ള വ്യക്തിയാണ് ഷൗക്കത്ത്.
രോഗചികിത്സ നടത്തി ആത്മഹത്യയുടെ വക്കിൽ നില്കുന്നവരെയും, പുഴുവരിച്ച ശരീരത്തിൽ നിന്നും പുഴുക്കളെ നിക്കിയപ്പോൾ രോഗിയുടെ മുഖത്ത് വിടർന്ന ആശ്വാസ ചിരിയും, ലക്ഷാധിപനായിരുന്ന ഗൾഫുകാരൻ അപകടത്തിൽ പെട്ട് അരയ്ക്ക് താഴെ തളർന്നുപോയപ്പോൾ കാർപോർച്ചിൽ അയാളെ ഉപേക്ഷിച്ച വീട്ടുകാരെയും, നിർദ്ധന രോഗികൾക്ക് പോലീസുകാരും സുമനസ്സുകളും ചേർന്ന് നല്കുന്ന കിറ്റുകൾ എത്തിക്കുമ്പോൾ രോഗികളുടെ കണ്ണുകളിൽ തെളിയുന്ന ആശ്വാസവും, ജീവിതത്തിൽ മറയ്ക്കാനും മായ്ക്കാനും കഴിയാത്ത എത്രയോ നേരനുഭവങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ചെറിയ പ്രായത്തിൽ തന്നെ അനുഭവം ലഭിച്ച സുകൃതപുണ്യത്തിന് ഉടമതന്നെയാണ് ഷൗക്കത്ത് കൂവോൻ.
കെ.എ.പി.ക്യാമ്പിൽ നിന്നും ട്രാൻസ്ഫർ ആയി കണ്ണൂർ ജില്ലാ പോലീസിന്റെ ഭാഗമായപ്പോഴും ഷൗക്കത്തിലെ സ്വാന്തനമുഖത്തിന് മാറ്റമൊന്നും ഇല്ല. ഡ്യുട്ടികളുടെ ഇടവേളകളിൽ പാലീയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാൻ തന്നെയാണ് ഷൗക്കത്തിലെ മനുഷ്യസ്നേഹിയുടെ ഉറച്ച തിരുമാനം.
Leave A Reply
error: Content is protected !!