നടി അനശ്വര വിവാഹിതയായി

നടി അനശ്വര വിവാഹിതയായി

ഓർമ്മയിൽ ഒരു ശിശിരം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനശ്വര പൊന്നമ്പത്ത്. താരത്തിന്റെ വിവാഹം ഇന്നലെ കഴിഞ്ഞു. കഴിഞ്ഞ വർഷമായിരുന്നു അനശ്വരയുടെ വിവാഹ നിശ്ചയം. നടി പങ്കുവെച്ച സേവ് ദി ഡേറ്റ് ചിത്രങ്ങളും സോഷ്യൽ മീഡിയയിലെ ആരാധകർ ഏറ്റെടുത്തിരുന്നു.

മറൈൻ എന്‍ജിനീയറായ ദിന്‍ഷിത്ത് ദിനേശാണ് അനശ്വരയുടെ വരന്‍. ലോൽത്സവ വേദികളിൽ നിന്നും സിനിമയിലേക്ക് എത്തി മലയാള സിനിമയിലേക്കെത്തിയ നായിക നടിമാരുടെ പട്ടികയിൽ ഏറ്റവുമൊടുവിൽ സ്ഥാനം പിടിച്ച നടിയാണ് അനശ്വര. അഞ്ചു കൊല്ലം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കലാതിലകപ്പട്ടം അലങ്കരിച്ച അനശ്വര ആദ്യ ചിത്രമായ ഓർമ്മയിൽ ഒരു ശിശിരം എന്ന ചിത്രത്തിലെ മികച്ച പ്രകടനം കൊണ്ട് തന്നെ ശ്രദ്ധിക്കപെട്ടിരുന്നു.

Leave A Reply
error: Content is protected !!