ഡല്‍ഹി സര്‍ക്കാറിന്റെ വാതില്‍പ്പടി റേഷന്‍ വിതരണത്തിന് തടയിട്ട് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി സര്‍ക്കാറിന്റെ വാതില്‍പ്പടി റേഷന്‍ വിതരണത്തിന് തടയിട്ട് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി സര്‍ക്കാറിന്റെ വാതില്‍പ്പടി റേഷന്‍ വിതരണത്തിന് തടയിട്ട് കേന്ദ്ര സര്‍ക്കാര്‍.72 ലക്ഷം പാവപ്പെട്ട ഗുണഭോക്താക്കൾക്ക് അവരുടെ വീടുകളിൽ റേഷൻ വിതരണം ചെയ്യാനുള്ള കെജ്‌രിവാൾ സർക്കാറിന്‍റെ സ്വപ്​ന പദ്ധതി​ ഇതോടെ അനിശ്​ചിതത്വത്തിലായി.

പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് അനുമതി തേടിയിട്ടില്ലെന്ന്​ ആരോപിച്ചാണ്​ പദ്ധതി നിർത്തിവെക്കാൻ കേ​ന്ദ്രസർക്കാർ ഉത്തരവിട്ടത്​. പദ്ധതി നടപ്പാക്കാനുള്ള ഫയൽ കോടതിയിൽ കേസ് നിലനിൽക്കുന്നത്​ ചൂണ്ടിക്കാട്ടി ലെഫ്റ്റനന്‍റ്​ ഗവർണർ മടക്കിയതായും മുഖ്യമന്ത്രിയുടെ ഓഫിസ്​ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം ഈ വര്‍ഷം മാര്‍ച്ചില്‍ പദ്ധതിക്കെതിരേ ആശങ്കകള്‍ ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ ധാന്യങ്ങളും മറ്റ് ആവശ്യങ്ങളും കേന്ദ്ര നിയമപ്രകാരം നിശ്ചയിച്ചിരിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ വാങ്ങാന്‍ ഇടയാക്കുമെന്നും പറഞ്ഞിരുന്നു.

Leave A Reply
error: Content is protected !!