ബാഴ്സിലോണയുടെ ഓഫർ രണ്ടു തവണ നിരസിച്ചതിന് കാരണം വ്യക്തമാക്കി സാവി

ബാഴ്സിലോണയുടെ ഓഫർ രണ്ടു തവണ നിരസിച്ചതിന് കാരണം വ്യക്തമാക്കി സാവി

 

റൊണാൾഡ്‌ കൂമന് പകരക്കാരനെ കണ്ടെത്തുവാനുള്ള ശ്രമത്തിൽ ബാഴ്‌സിലോണ തങ്ങളുടെ പരിശീലകനാകുവാൻ വേണ്ടി രണ്ടു വട്ടം തന്നെ സമീപിച്ചുവെന്ന് മുൻ ബാഴ്‌സിലോണ സൂപ്പർ താരം സാവി വെളിപ്പെടുത്തി , എന്നാൽ വളരെയധികം ബുദ്ധിമുട്ടുകളോടെ തന്നെ ആ ഓഫർ തനിക്ക് നിഷേധിക്കേണ്ടി വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി

“ഭാഗ്യവശാലോ നിഭാഗ്യവശാലോ ഞാൻ രണ്ടു തവണ ബാഴ്‌സലോണയുടെ ഓഫർ വേണ്ടെന്നു വെച്ചു. കുടുംബം, പ്രൊഫെഷൻ, നിലവിലുള്ള കരാർ എന്നിങ്ങനെ വ്യത്യസ്തമായ സാഹചര്യങ്ങൾ കൊണ്ടായിരുന്നു അത്. ഞാനൊരു ബാഴ്‌സലോണ ആരാധകനായതു കൊണ്ടു തന്നെ അത് വളരെ ബുദ്ധിമുട്ടായിരുന്നെങ്കിലും ഇത് ക്ലബ്ബിലേക്ക് ചേക്കേറാൻ ഉചിതമായ സമയമല്ല,” സാവി ലാ വാൻഗാർഡിയയോട് പറഞ്ഞതു എഎസ് റിപ്പോർട്ടു ചെയ്തു.

Leave A Reply
error: Content is protected !!