കേരളത്തിൽ വീണ്ടും ബ്ലാക്ക് ഫംഗസ് മരണം; മരിച്ചത് വടകര സ്വദേശി

കേരളത്തിൽ വീണ്ടും ബ്ലാക്ക് ഫംഗസ് മരണം; മരിച്ചത് വടകര സ്വദേശി

കോഴിക്കോട്: കേരളത്തിൽ വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. കോഴിക്കോട് വടകര ചോറോട് സ്വദേശിയായ നാസര്‍ (56) ആണ് മരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഇതോടെ സംസ്ഥാനത്ത് ഇതുവരെ 49 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച പാലക്കാട് സ്വദേശിനിയായ വീട്ടമ്മ മരിച്ചിരുന്നു. കോവിഡ് ബാധയ്ക്ക് പിന്നാലെയാണ് ഇവര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചത്. മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, പാലക്കാട്, എറണാകുളം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, വയനാട്, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഇതുവരെ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുള്ളത്.

Leave A Reply
error: Content is protected !!