ഷാർജയിൽ ഇന്ത്യക്കാരിയടക്കം രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജയിൽ ഇന്ത്യക്കാരിയടക്കം രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജയിൽ കെട്ടിടങ്ങളിൽ നിന്ന് വീണ് ഇന്ത്യക്കാരിയടക്കം രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യക്കാരിയെ ഷാര്‍ജ അൽഖാനിലെ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളാൽ 40കാരി ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

അൽ ഖാൻ ഏരിയൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. താമസിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയിലെ ബാല്‍ക്കണിയിൽ നിന്നാണ് ചാടിയത്. കെട്ടിട കാവൽക്കാരനാണ് കെട്ടിടത്തിന് താഴെ വീണു കിടക്കുന്നത് ആദ്യം കണ്ടത്. വിവരം അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി ഉടൻ കുവൈത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഫോറൻസിക് ലാബിലേയ്ക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Leave A Reply
error: Content is protected !!