ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം എ.സി. മൊയ്തീൻ എംഎൽഎ

ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം എ.സി. മൊയ്തീൻ എംഎൽഎ

 ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് കുന്നംകുളംഎം എൽ എ എ.സി.മൊയ്തീൻ. കോവിഡ മഹാമാരി കാലം ഉൾപ്പെടെ പ്രതിസന്ധിഘട്ടങ്ങളിൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ നടത്തിയ പ്രവർത്തനങ്ങൾ ഏറെ വിലപ്പെട്ടതാണ്ന്നും മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന ശിഹാബ് റിലീഫ് സെല്ലിന്റെ പ്രവർത്തനങ്ങൾ യുവതലമുറ മാതൃകയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശിഹാബ് തങ്ങൾ റിലീഫ് സെൽ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിഹാബ് തങ്ങൾ റിലീഫ് സെൽ നൽകിയ ഓക്സിജൻ കോൺസെന്റെറ്റർ, വാട്ടർ പ്യൂരിഫയർ,ഇലക്ട്രിക് കെറ്റിൽ,പൾസ് ഓക്സിമീറ്റർ, ഷുഗർ ടെസ്റ്റിംഗ് മെഷീൻ, പ്രഷർ ടെസ്റ്റിംഗ് മെഷീൻ, ഗ്ലൗസ്,മാസ്ക് തുടങ്ങി കോവിഡ് പ്രതിരോധ ഉപകരണങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മൊബൈൽഫോൺ എന്നിവ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ പി കമറുദ്ദീൻ, മണ്ഡലം ജോ. സെക്രട്ടറി ബഷീർ, മുൻസിപ്പൽ കമ്മറ്റി സെക്രട്ടറി സിദ്ദീഖ് എന്നിവരിൽനിന്നും എംഎൽഎ എസി മൊയ്തീൻ, നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ, കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ട് മണികണ്ഠൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പിഎം സുരേഷ്,സോമ ശേഖരൻ, വാർഡ് കൗൺസിലർ ലബീബ് ഹസൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ആദൂരിലെ വിദ്യാർഥിയുടെ പഠനത്തിനായി സ്മാർട്ട്ഫോണും. കൂടാതെ പത്തര ലക്ഷം രൂപ വിലവരുന്ന രണ്ട് വെന്റിലേറ്റർകൾ, ഫ്രിഡ്ജ് 5കെറ്റിൽ തുടങ്ങി പതിമൂന്നര ലക്ഷം രൂപയുടെ സാധനങ്ങൾ ശിഹാബ് തങ്ങൾ റിലീഫ് സെൽ മെഡിക്കൽ കോളേജിലേക്കും വിതരണം ചെയ്തിരുന്നു. അഞ്ചേകാൽ ലക്ഷം രൂപ വിലവരുന്ന വെന്റിലേറ്റർ പെരുമ്പിലാവ് അൻസാർ ഹോസ്പിറ്റലിലേക്കും അഞ്ചേകാൽ ലക്ഷം രൂപ വിലവരുന്ന വെന്റിലേറ്റർ കോഴിക്കോട് ഇഖ്റഅ ഹോസ്പിറ്റലിലേക്ക് ശിഹാബ് തങ്ങൾ റിലീഫ് സെൽ നൽകിയിരുന്നു.
Leave A Reply
error: Content is protected !!