പ്രശസ്ത സാമ്ബത്തിക വിദഗ്ധൻ അലക്സ് കെ മാത്യൂസ് നിര്യാതനായി

പ്രശസ്ത സാമ്ബത്തിക വിദഗ്ധൻ അലക്സ് കെ മാത്യൂസ് നിര്യാതനായി

കൊല്ലം: പ്രശസ്ത സാമ്ബത്തിക വിദഗ്ധനും ഷെയര്‍ മാര്‍ക്കറ്റ് അനലിസ്റ്റുമായ അലക്സ് കെ. മാത്യൂസ് നിര്യാതനായി. 59 വയസായിരുന്നു.

ഉദരസംബന്ധമായ രോഗത്താല്‍  കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം .

2014-ലെ ബെസ്റ്റ് സ്റ്റോക്ക് മാര്‍ക്കറ്റ് അനലിസ്റ്റ്നുള്ള അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് സ്വീകരിച്ചിട്ടുണ്ട്. പതിനഞ്ച് വര്‍ഷത്തോളം ദൂരദര്‍ശന്‍ തിരുവനന്തപുരം ടെലികാസ്റ്റ് ചെയ്ത ബിസിനസ് മാറ്റേഴ്സ് എന്ന പരിപാടിയുടെ ഷെയര്‍ മാര്‍ക്കറ്റ് അവലോകനം നടത്തിയിരുന്നത് അലക്സ് കെ മാത്യു ആയിരുന്നു.

സ്റ്റോക്ക് മാര്‍ക്കറ്റ് സംബന്ധമായ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

ഭാര്യ: കൊട്ടാരക്കര കിഴക്കേ വീട്ടില്‍ ആനി അലക്‌സ്. മക്കള്‍: അഞ്ജു (ജര്‍മനി), സൂസന്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍). മരുമകന്‍: ജോണ്‍ കെവിന്‍ ലോപ്പസ് (ഇന്‍ഫോസിസ്, ജര്‍മനി).

Leave A Reply
error: Content is protected !!