ജമ്മു കശ്മീരിൽ നാലുവയസുകാരിയെ പുലി കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി

ജമ്മു കശ്മീരിൽ നാലുവയസുകാരിയെ പുലി കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി

ജമ്മു കശ്മീരിൽ നാലുവയസുകാരിയെ പുലി കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി.വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ഓംപോറ ഹൗസിങ് കോളനിലെ വീട്ടുമുറ്റത്തുനിന്ന് നാലുവയസുകാരിയായ അദാ ഷകിലിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ കഴിഞ്ഞ ദിവസം രാത്രിയോടെ പ്രദേശത്തെ വനമേഖലയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അതേസമയം പുലിയെ പിടികൂടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് വനംവകുപ്പ് അധികൃതർക്ക് ശഹ്ബാസ് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾക്കിടയിൽ അവബോധത്തിനും പട്രോളിംഗിനും വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരെ ഓംപോറ വനങ്ങളുടെ ചുറ്റളവിൽ നിയോഗിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

 

Leave A Reply
error: Content is protected !!