ശക്തമായ കാറ്റിന് സാധ്യത; എട്ട്, ഒമ്ബത് ദിവസങ്ങളില്‍ കടലില്‍ പോകരുത്

ശക്തമായ കാറ്റിന് സാധ്യത; എട്ട്, ഒമ്ബത് ദിവസങ്ങളില്‍ കടലില്‍ പോകരുത്

തിരുവനന്തപുരം: ഈ മാസം എട്ട്, ഒമ്പത് തീയതികളിൽ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

കേരളതീരത്ത് മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വേഗത്തിൽ കാറ്റിനും കടൽ പ്രക്ഷുഭ്ധമാകാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കടലേറ്റത്തിന് സാധ്യതയുള്ളതിനാൽ തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

ജൂൺ പതിനൊന്നോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

 

Leave A Reply
error: Content is protected !!