കാസർഗോഡ് ജില്ലയിൽ അധ്യാപകര്‍ക്ക് പ്രത്യേകം കെ എസ് ആര്‍ ടി സി സര്‍വ്വീസ്

കാസർഗോഡ് ജില്ലയിൽ അധ്യാപകര്‍ക്ക് പ്രത്യേകം കെ എസ് ആര്‍ ടി സി സര്‍വ്വീസ്

കാസർഗോഡ്: ജില്ലയിലെ അധ്യാപകര്‍ക്ക് ലോക് ഡൗണ്‍ കാലയളവില്‍ ഹയര്‍ സെക്കണ്ടറി, എസ് എസ് എല്‍ സി മൂല്യനിര്‍ണയ കേന്ദ്രങ്ങളിലേക്ക് തടസ്സം കൂടാതെ യാത്ര ചെയ്യാന്‍ കെ എസ് ആര്‍ ടി സി സൗകര്യം ഒരുക്കുമെന്ന് കാസര്‍കോട് ഡിപ്പോ മാനേജര്‍ അറിയിച്ചു. ജൂണ്‍ ഏഴിന് തിങ്കളാഴ്ച രാവിലെ ഏഴു മണിയ്ക്ക് കാസര്‍കോട് നിന്ന് പുറപ്പെട്ട് ദേശീയപാത (ചെര്‍ക്കള, പെരിയ) നീലേശ്വരം വഴി ചായ്യോത്ത് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കേന്ദ്രത്തിലേക്ക് ബസ് പോകും. അവിടെ നിന്ന് തൃക്കരിപ്പൂര്‍ മൂല്യനിര്‍ണയ കേന്ദ്രത്തിലേക്ക് പോകും.

മൂല്യനിര്‍ണയം അവസാനിക്കുന്ന സമയത്ത് വൈകീട്ട് തൃക്കരിപ്പൂരില്‍ നിന്ന് ചായ്യോത്തേക്കും അവിടെ നിന്ന് നീലേശ്വരം ദേശീയ പാത വഴി കാസര്‍കോട്ടേക്കും സര്‍വീസ് നടത്തും.

മറ്റൊരു കെ എസ് ആര്‍ ടി സി ബസ് തിങ്കളാഴ്ച മുതല്‍ രാവിലെ ഏഴിന് ന്പയ്യന്നൂരില്‍ നിന്ന് നീലേശ്വരം കാഞ്ഞങ്ങാട് ചന്ദ്രഗിരി പാലം കെ എസ് ടി പി റോഡ് വഴി കാസര്‍കോടെത്തി തളങ്കര മൂല്യനിര്‍ണയ കേന്ദ്രത്തിലേക്ക് സര്‍വീസ് നടത്തും. വൈകീട്ട് തളങ്കരയില്‍ നിന്ന് ചന്ദ്രഗിരി പാലം കാഞ്ഞങ്ങാട്, നീലേശ്വരം വഴി പയ്യന്നൂരിലേക്ക് സര്‍വീസ് നടത്തും.

പൊതുഗതാഗതം ആരംഭിക്കുന്നതു വരെ കെ എസ് ആര്‍ ടി സി സ്‌പെഷ്യല്‍ സര്‍വീസ് നടത്തും. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രത്യേക സര്‍വീസ് നടത്തുന്നത്.

Leave A Reply
error: Content is protected !!