കോ​വി​ഡ് വ്യാ​പ​നം രൂക്ഷം; ത​മി​ഴ്നാ​ട്ടി​ൽ പ്ല​സ് ടു ​പൊ​തു​പ​രീ​ക്ഷ റ​ദ്ദാ​ക്കി

കോ​വി​ഡ് വ്യാ​പ​നം രൂക്ഷം; ത​മി​ഴ്നാ​ട്ടി​ൽ പ്ല​സ് ടു ​പൊ​തു​പ​രീ​ക്ഷ റ​ദ്ദാ​ക്കി

കോവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തിൽ ത​മി​ഴ്നാ​ട്ടി​ൽ പ്ല​സ് ടു ​പൊ​തു​പ​രീ​ക്ഷ റ​ദ്ദാ​ക്കി. കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ആ​ശ​ങ്ക പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്ന് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ അ​റി​യി​ച്ചു.അതേസമയം വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ർ​ക്ക് ലി​സ്റ്റ് ത​യാ​റാ​ക്കാ​ൻ വി​ദ​ഗ്ധ സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കും ഹാ​ജ​റു​മാ​കും അന്തിമ മാ​ർ​ക്കി​ന് അ​ടി​സ്ഥാ​ന​മാ​ക്കു​ക​യെ​ന്ന് മുഖ്യമന്ത്രി വ്യ​ക്ത​മാ​ക്കി.

അതേസമയം കോവിഡ്​ 19ന്‍റെ സാഹചര്യത്തിൽ തമിഴ്​നാട്ടിൽ ലോക്​ഡൗൺ ജൂൺ 14വരെ നീട്ടി. കഴിഞ്ഞദിവസം മുഖ്യമന്ത്രിയും മുതിർന്ന ഉദ്യോഗസ്​ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ്​ ലോക്​ഡൗൺ നീട്ടാൻ തീരുമാനമെടുത്തത്​.ലോക്​ഡൗൺ നീട്ടിയ സാഹചര്യത്തിൽ സംസ്​ഥാനത്ത്​ ചില ഇളവുകൾ അനുവദിക്കും.  പോസിറ്റിവിറ്റി നിരക്ക്​ ഉയർന്ന ജില്ലകളിൽ നിയന്ത്രണം തുടരും.

Leave A Reply
error: Content is protected !!