മെയ് 26 ന് കർഷകർ കരിദിനമായി ആചരിക്കും

മെയ് 26 ന് കർഷകർ കരിദിനമായി ആചരിക്കും

ഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ തുടർസമരപരിപാടികൾ പ്രഖ്യാപിച്ച് കർഷക സംഘടനകൾ. ദില്ലി അതിർത്തികളിലെ കർഷകസമരം ആറ് മാസം പിന്നിടുന്ന മെയ് 26 കരിദിനമായി ആചരിക്കാൻ സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു. കരിദിനാചരണത്തിന്റെ ഭാഗമായി രാജ്യത്ത് ഒട്ടാകെ മോദി സർക്കാരിന്റെ കോലം കത്തിച്ച് പ്രതിഷേധിക്കും. ഇതിനിടെ സംഘർഷമുണ്ടായ ഹരിയാനയിലെ ഹിസാറിൽ വിവിധയിടങ്ങളിൽ കർഷകർ ഉപരോധം തുടരുകയാണ്.

ഒരു ഇടവേളയ്ക്ക് ശേഷം കാർഷികനിയമങ്ങൾക്കെതിരെ രാജ്യവ്യാപക സമരപരിപാടികൾ പ്രഖ്യാപിച്ച് കർഷകർ. ദില്ലി അതിർത്തികളിൽ കർഷകരുടെ സമരം ഈ മാസം 26ന് ആറ് മാസം പിന്നിടുകയാണ്. കൂടാതെ മോദി സർക്കാരിന്റെ ഏഴാം വാർഷികവും. ഈ സാഹചര്യത്തിലാണ് 26ാം തീയ്യതി കരിദിനമായി പ്രഖ്യാപിക്കാൻ സംഘടനകൾ തീരുമാനിച്ചത്.

Leave A Reply
error: Content is protected !!