രണ്ടാം പിണറായി സർക്കാരിലെ സി.പി.ഐ മന്ത്രിമാരെ പ്രഖ്യാപിച്ചു

രണ്ടാം പിണറായി സർക്കാരിലെ സി.പി.ഐ മന്ത്രിമാരെ പ്രഖ്യാപിച്ചു

രണ്ടാം പിണറായി സർക്കാരിലെ സി.പി.ഐ മന്ത്രിമാരെ പ്രഖ്യാപിച്ചു. പി.പ്രസാദ്, കെ.രാജൻ, ജി.ആർ അനിൽ, ജെ. ചിഞ്ചുറാണി എന്നിവരാണ് സി.പി.ഐയുടെ മന്ത്രിസഭയിലെ പുതുമുഖങ്ങൾ. ചേര്‍ത്തലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പി. പ്രസാദ് സി.പി.ഐയുടെ സജീവ പ്രവര്‍ത്തകനും പരിസ്ഥിതി പ്രക്ഷോഭങ്ങളില്‍ സജീവമായി ഇടപെടുന്ന പ്രവര്‍ത്തകനുമാണ്. കെ. രാജന്‍ കഴിഞ്ഞ മന്ത്രിസഭയില്‍ കാബിനറ്റ് റാങ്കോടുകൂടി ചീഫ് വിപ്പായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിന്നുമാണ് ജി.ആര്‍ അനില്‍ മന്ത്രിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

കൊല്ലം ജില്ലയിലെ ചടയമംഗലം നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ജെ.ചിഞ്ചുറാണി മന്ത്രിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇ.ചന്ദ്രശേഖരന്‍ നിയമസഭാകക്ഷി നേതാവാകും. കെ.രാജനാവും ഡെപ്യൂട്ടി ലീഡര്‍. പാര്‍ട്ടി വിപ്പായി ഇ.കെ.വിജയനേയും തെരഞ്ഞെടുത്തു. അടൂര്‍ എം.എല്‍.എ ചിറ്റയം ​ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുത്തിട്ടുണ്ട്.

Leave A Reply
error: Content is protected !!