കെഎസ്ഇബിയുടെ കമ്പി മോഷ്ടിച്ച് കടത്താൻ ശ്രമം; മൂന്നു പേര്‍ പിടിയില്‍

കെഎസ്ഇബിയുടെ കമ്പി മോഷ്ടിച്ച് കടത്താൻ ശ്രമം; മൂന്നു പേര്‍ പിടിയില്‍

കല്‍പ്പറ്റ: കെഎസ്ഇബിയുടെ കമ്പി മോഷ്ടിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ മൂന്നു പേര്‍ പിടിയിലായി.

മോഷ്ടിച്ച സാധനങ്ങള്‍ ലോറിയില്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് ഇവർ മീനങ്ങാടി പോലീസിന്റെ പിടിയിലായത്. മാനന്തവാടി കണിയാരം പുഴക്കരവീട്ടില്‍ സെയ്ഫുള്ള (21), നല്ലൂര്‍നാട് പാലമുക്ക് കാനായി വീട്ടില്‍ റാസിക് (19), എടവക കാരക്കുനി കീന വീട്ടില്‍ ജാബിര്‍ (24) എന്നിവരാണ് പിടിയിലായത്.

രാവിലെ ആറരയോടെ പ്രതികളെത്തിയ വാഹനം പോലീസ് തടഞ്ഞു. നിയന്ത്രണങ്ങളുള്ളതിനാല്‍ വിശദമായി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ തൃപ്തികരമായ മറുപടിയല്ല പോലീസിന് ലഭിച്ചത്.

തുടര്‍ന്ന് ലോറിയടക്കം കസ്റ്റഡിയിലെടുത്ത് സംഘത്തെ ചോദ്യം ചെയ്യുകയായിരുന്നു. മോഷ്ടിച്ച വസ്തുക്കളാണ് വാഹനത്തിലുള്ളതെന്നും മൈസൂരുവില്‍ കൊണ്ടുപോയി വില്‍പ്പന നടത്താനായിരുന്നു പദ്ധതിയെന്നും പ്രതികള്‍ വെളിപ്പെടുത്തി. മൂവരും ചേര്‍ന്ന് പനമരത്ത് നിന്ന് ഞായറാഴ്ച രാത്രി കെ.എസ്.ഇ.ബിയുടെ 480 കിലോ അലുമിനിയം കമ്പിയും കരണിയില്‍ നിന്ന് ഒമ്പത് വാര്‍പ്പ് ഷീറ്റുകളും മോഷ്ടിക്കുകയായിരുന്നുവെന്ന് പ്രതികൾ വെളിപ്പെടുത്തി.

Leave A Reply
error: Content is protected !!