ശാന്തൻപാറയിൽ 500 ലിറ്റർ കോട പിടിച്ചെടുത്തു

ശാന്തൻപാറയിൽ 500 ലിറ്റർ കോട പിടിച്ചെടുത്തു

ഇടുക്കി:കോ വിഡ് വ്യാപനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മദ്യനിരോധനം വന്നതോടെ, ശാന്തൻപാറയിൽ 500 ലിറ്റർ കോട പിടികൂടി. ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ കീഴിലാണ് പിടികൂടിയത്. കുട്ടിക്കാനം കിഴക്കാതിമലയിൽ
ഭഗവതി ക്ഷേത്രത്തിനു സമീപം വിനോദിന്റെ പുരയിടത്തിൽ നിന്നുമാണ് ഇത് പിടികൂടിയത്.

പണി പൂർത്തീകരിക്കാത്ത വില്ലകളിൽ ഒളിപ്പിച്ച നിലയിലാണ് കോട കണ്ടെത്തിയത്. വർഷങ്ങളായി കെട്ടിടം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇതിനാൽ ആരെയും പ്രതി ചേർത്തിട്ടില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Leave A Reply
error: Content is protected !!