ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡന്റ് കോവിഡ് ബാധിച്ച് മരിച്ചു

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡന്റ് കോവിഡ് ബാധിച്ച് മരിച്ചു

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡന്റ് ഡോ. കെ കെ അഗർവാൾ കോവിഡ് വൈറസ് ബാധിച്ച് മരിച്ചു. 62 വയസായിരുന്നു. കോവിഡ് ബാധിതനായതിന് പിന്നാലെ ഡൽഹി എയിംസിൽ ചികിത്സയിലിരിക്കവെയാണ് മരണം.

രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുള്ള വ്യക്തി കൂടിയാണ് കെ.കെ അഗർവാൾ. കോവിഡ് വാക്സിന്റെ രണ്ട് ഡോസും അദ്ദേഹം സ്വീകരിച്ചിരുന്നു. എയിംസിൽ കോവിഡ് ​ബാധിച്ച് ചികിത്സയിലിരിക്കവേ ആരോഗ്യനില വഷളാകുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ആഴ്ച വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.​ എന്നിട്ടും നിലയിൽ മാറ്റമുണ്ടായില്ല. ഇന്നലെ രാത്രി 11.30യോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Leave A Reply
error: Content is protected !!