പരിശീലക സ്ഥാനം ഒഴിയുമെന്ന റിപ്പോർട്ട് നിഷേധിച്ച് സിദാൻ

പരിശീലക സ്ഥാനം ഒഴിയുമെന്ന റിപ്പോർട്ട് നിഷേധിച്ച് സിദാൻ

റയല്‍ മാഡ്രിഡിന്റെ പരിശീലകസ്ഥാനം ഒഴിയുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച്‌ സിനദിന്‍ സിദാന്‍. ടീം വിടുന്ന കാര്യം ഡ്രസ്സിംഗ് റൂമില്‍വെച്ച്‌ സിദാന്‍ റയല്‍ താരങ്ങളെ അറിയിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

കിരീടത്തിനായി പൊരുതുന്നതിനിടയില്‍ ക്ലബ്ബ് വിടുന്ന കാര്യം താന്‍ എങ്ങനെ പറയുമെന്ന് അത്‌ലറ്റിക് ക്ലബ്ബിനെതിരായ വിജയത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ സിദാന്‍ ചോദിച്ചിരിക്കുകയാണ്. ഇതോടെ സിദാൻ ക്ലബ്ബ് വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്.

Leave A Reply
error: Content is protected !!