സിദാൻ റയൽ വിട്ടേക്കും; പകരം ആര്

സിദാൻ റയൽ വിട്ടേക്കും; പകരം ആര്

റയൽ മഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ  ഈ സീസണിനൊടുവിൽ താൻ ക്ലബ് വിടുകയാണെന്നു

കളിക്കാരോടു വെളിപ്പെടുത്തിയതായി  സ്പാനിഷ് മാധ്യമങ്ങൾ. പത്രസമ്മേളനത്തിനിടെ ക്ലബ് വിടുമോയെന്ന ചോദ്യത്തോടു സിദാൻ പ്രതികരിച്ചതിങ്ങനെ: ‘എന്തു സംഭവിക്കുമെന്ന് എനിക്കറിഞ്ഞുകൂടാ. ഞാനിവിടുണ്ട്. അടുത്തയാഴ്ചയും ഞങ്ങൾക്കു കളിയുണ്ട്. ശേഷം എന്തും സംഭവിക്കാം. കാരണം, ഇതു റയൽ മഡ്രിഡാണ്.’

അതോടെ സിദാൻ ക്ലബ് വിട്ടാൽ ആരാകും പുതിയ പരിശീലകൻ എന്നുള്ള ചർച്ചകളും സജീവമായി. ജർമനിയെ ലോക ജേതാക്കളാക്കിയ യോക്കിം ലോ, റയൽ ഇതിഹാസ താരങ്ങളിലൊരാളായ റൗൾ ഗോൺസാലസ്, യുവന്റസ് മുൻ കോച്ച് മാസ്സിമിലിയാനോ അലെഗ്രി എന്നിവരിലൊരാൾ ചുമതലയേറ്റെടുക്കുമെന്നാണു ഇപ്പോഴുള്ള  സൂചന. ക്ലബ് ഹാട്രിക് ചാംപ്യൻസ് ലീഗ് കിരീടം നേടിയതിനു പിന്നാലെ 2018ൽ സിദാൻ റയൽ വിട്ടിരുന്നു. എന്നാൽ, 10 മാസത്തിനുശേഷം  തിരിച്ചെത്തി.

Leave A Reply
error: Content is protected !!