പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നാഗർകോവിൽ: ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി വെള്ളിച്ചന്തയിൽ ആണ് സംഭവം. ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ച് ഉണ്ടായ വാഴക്കാണ് കൊലപാതകത്തിൽ അവസാനിച്ചത്.വെള്ളിച്ചന്ത ഈത്തൻകാട് സ്വദേശിനി ഉമയെ (33) ഭർത്താവ് രമേശ്(45) ആണ് കൊലപ്പെടുത്തിയത്. പരപുരുഷ ബന്ധമുണ്ടെ

ന്ന് ആരോപിച്ച് രമേശ് ഉമയുമായി വഴക്കിടുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ഇതിനെച്ചൊല്ലിയുണ്ടായ വഴക്കിൽ ക്ഷുഭിതനായ രമേശ് അരിവാൾ കൊണ്ട് ഉമയുടെ കഴുത്തിൽ വെട്ടുകയായിരുന്നു.

ബഹളം കേട്ട് ഓടിവന്ന അയൽവാസികൾ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉമ്മയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർക്ക് 11 വയസുള്ള മകനും 9 വയസുള്ള മകളുമുണ്ട്.

Leave A Reply
error: Content is protected !!