ഡാനിയേല്‍ സാംസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുന്നു.

ഡാനിയേല്‍ സാംസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുന്നു.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓസ്‌ട്രേലിയൻ താരം ഡാനിയേല്‍ സാംസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുന്നു ,ക്രിക്കറ്റ് ഓസ്ട്രേലിയയോട് വെസ്റ്റിന്‍ഡീസിനെതിരെയുള്ള പരമിത് ഓവര്‍ പര്യടനത്തിന് തന്നെ പരിഗണിക്കേണ്ടതില്ലെന്ന് സാംസ് അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

ഐപിഎലില്‍ ബാംഗ്ലൂരിനൊപ്പം ചേരുന്നതിന് തൊട്ടുമുമ്പ് താരം കോവിഡ് പോസിറ്റീവ് ആയിരുന്നു. അതിന് ശേഷം ഐസൊലേഷനെല്ലാം കഴിഞ്ഞ് ബാംഗ്ലൂരിന് വേണ്ടി ഏതാനും മത്സരം കളിച്ച താരത്തിന്റെ ഈ തീരുമാനത്തിന് പിന്നില്‍ ബയോ ബബിളിലെ സമ്മര്‍ദ്ദം ആവാം കാരണമെന്നാണ് ഏവരും കരുതുന്നത്.

ബിഗ് ബാഷിലെ മികച്ച പ്രകടനമാണ് ഡിസംബര്‍ 2020ല്‍ സിഡ്നിയില്‍ വെച്ച് തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തുവാന്‍ താരത്തിന് അവസരം നല്‍കിയത്. ബയോ ബബിളുകളില്‍ കൂടുതല്‍ കാലം കഴിയേണ്ടി വരുന്നത് മാനസിക സമ്മര്‍ദ്ദത്തിന് ഇടയാക്കുന്നുണ്ടെന്ന് പല താരങ്ങളും തുറന്ന് പറഞ്ഞിരുന്നു.

ടി20 ലോകകപ്പ് വരാനിരിക്കവേ വെസ്റ്റിന്‍ഡീസ് പര്യടനത്തിലെ പ്രകടനം താരത്തിന് ഓസ്ട്രേലിയയുടെ ലോകകപ്പ് ടീമില്‍ അവസരം നല്‍കുവാന്‍ സാധ്യതയുണ്ടായിരുന്നുവെങ്കിലും അത് വേണ്ടെന്ന് വെച്ചാണ് താരം ഒരു ഇടവേളയെടുക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!