മൂന്ന് വർഷത്തോളം മാത്യുഹെയ്ഡനുമായി സംസാരിച്ചിട്ടില്ല ഉത്തപ്പ

മൂന്ന് വർഷത്തോളം മാത്യുഹെയ്ഡനുമായി സംസാരിച്ചിട്ടില്ല ഉത്തപ്പ

 

ഓസ്‌ട്രേലിയൻ പര്യടനത്തിനിടയിലെ സ്ലഡ്ജിങ്ങിനു ശേഷം മൂന്ന് വർഷത്തോളം ഓസിസ് ഓപ്പണർ മാത്യുഹെയ്ഡനുമായി സംസാരിച്ചിട്ടില്ലെന്ന് ഇന്ത്യൻ താരം റോബിൻ ഉത്തപ്പ വെളിപ്പെടുത്തി,

2007ലെ ഡര്‍ബനില്‍ നടന്ന ടി20 ലോക കപ്പ് മത്സരത്തില്‍ തുടങ്ങിയ വാക്പോര് വളരെ മോശം രീതിയിലേക്ക് മാറുകയായിരുന്നുവെന്ന് ഉത്തപ്പ പറഞ്ഞു.

‘ആ പരമ്പരയില്‍ ഉണ്ടായ സ്ലെഡിങ് സംഭവങ്ങള്‍ എത്രത്തോളമെന്ന് പറയാന്‍ കഴിയില്ല. അന്ന് സഹീര്‍ ഖാനും മറ്റ് ചില ഫാസ്റ്റ്ബൗളര്‍മാരുമായിരുന്നു പ്രധാനമായും പ്രശ്നം. ആ മത്സരത്തില്‍ ഗൗതം ഗംഭീറും സ്ലഡ്ജിങ് നടത്തി. ഞാന്‍ ആന്‍ഡ്രൂ സൈമണ്‍സിനോടും മിച്ചല്‍ ജോണ്‍സനോടും ബ്രാഡ് ഹാഡിനോടുമെല്ലാം പ്രതികരിച്ചു’ ഉത്തപ്പ ഓര്‍ക്കുന്നു.

ഏറ്റവും ബുദ്ധിമുട്ടേറിയ തര്‍ക്കം നടന്നത് മാത്യു ഹെയ്ഡനോടൊപ്പമാണ്. ഒരു ബാറ്റ്സ്മാനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഏറെ പ്രചോദനമായ ആളാണ് ഹെയ്ഡന്‍. അന്ന് ഞാന്‍ വാക്കിങ് ഷോട്ട് കളിച്ചിരുന്നു. ഹെയ്ഡന്‍ അപ്പോള്‍ എന്നെ സ്ലഡ്ജ് ചെയ്തു. അപ്പോള്‍ പ്രതികരിക്കാതിരുന്ന ഞാന്‍ ഹെയ്ഡന്‍ ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ തിരിച്ചും സ്ലഡ്ജ് ചെയ്തു’-ഉത്തപ്പ പറഞ്ഞു

Leave A Reply
error: Content is protected !!