2500 പേരെ കബളിപ്പിച്ച് 1.54 കോടി തട്ടി ; രണ്ടു പേർ അറസ്റ്റിൽ

2500 പേരെ കബളിപ്പിച്ച് 1.54 കോടി തട്ടി ; രണ്ടു പേർ അറസ്റ്റിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ വിവിധ ന​ഗരങ്ങളിൽ നിന്നായി 2015 മുതൽ 2021 വരെ ​
2500 പേരെ കബളിപ്പിച്ച് 1.54 കോടി രൂപ തട്ടിയ കേസിൽ രണ്ടു പേർ പിടിയിൽ . അഹമ്മ​ദാബാദ് പൊലീസാണ് പ്രതികളെ പിടികൂടിയത് . ജ​ഗത്പൂർ സ്വ​ദേശി സഹദേവ് ജഡേജ (30), ജമൽപൂർ സ്വ​ദേശി രാഹുൽ ബാരിയ (25) എന്നിവരാണ് അറസ്റ്റിലായത് .

കൂടുതൽ യുവാക്കളും തൊഴിൽ രഹിതരും വീട്ടമ്മമാരുമാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. ഫ്രണ്ട് ഷിപ്പ് ക്ലബ്ബിൽ അം​ഗമാക്കിയാണ് ഇവർ തട്ടിപ്പ് നടത്തിയത്.

പത്രങ്ങളിൽ ഓൺലൈനിലൂടെ പണമുണ്ടാക്കുന്ന കമ്പനിയുന്ന പേരിലാണ് പ്രതികൾ പരസ്യം നൽകിയത്. കമ്പനിയിൽ നിരവധി ഒഴിവുകളുണ്ടെന്നും അതിനായി തങ്ങളുടെ ഫ്രണ്ട്ഷിപ്പ് ക്ലബ്ബിൽ അം​ഗമാകാമെന്നുമാണ് പരസ്യത്തിൽ പറയുക. ഇതോടെ നിരവധി പേർ വിളിക്കുകയും ഇവരിൽ നിന്നായി രജിസ്ട്രേഷന് ഫീസ്, അഡ്വാൻസ് തുക എന്ന് പറഞ്ഞ് പണം വാങ്ങുകയും ചെയ്യും.

എന്നാൽ ചില യുവാക്കളിൽ നിന്നും അഹമദാബാദിലെ സ്ത്രീകളുമായി ലൈം​ഗിക ബന്ധം സ്ഥാപിക്കാമെന്നും പറഞ്ഞും പണം തട്ടിയെടുക്കും . പണം ലഭിച്ചാൽ ഇവർ ഫോൺ സ്വിച്ച് ഓഫ് ചെയ്യും. ഈയിടെയായി ഒരാൾക്ക് 43500 രൂപ സമാന രീതിയിൽ നഷ്ടമായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായതെന്ന് അഹമ്മദാബാദ് റൂറൽ സൈബർ സെൽ അറിയിച്ചു.

അറസ്റ്റ് ചെയ്തവരിൽ നിന്നായി 11 മൊബൈൽ ഫോണുകൾ, 19 എ.ടി.എം കാർഡുകൾ, 7 ഡയറി, അഞ്ച് ആധാർ കാർഡുകൾ, എഴ് ചെക്ക്ബുക്ക് എന്നിവ കണ്ടെത്തിയെന്നും പൊലീസ് വെളിപ്പെടുത്തി.

ഇവരുടെ ഡയറി പരിശോധിച്ചതിൽ നിന്നും 2015-2016 കാലയളവിൽ 837 പേരെയും 2017ൽ 756 പേരെയും 2018 ൽ 513 പേരെയും 135, 187, 97 പേരെയും യഥാക്രമം 2019, 2020, 2021 കാലയളവിൽ കബളിപ്പിച്ച് പണം തട്ടിയതായി കണ്ടെത്തിയെന്നും പൊലീസ് വ്യക്തമാക്കി .

Leave A Reply
error: Content is protected !!