വിൻഡീസ് പര്യടനത്തിനുള്ള ഓസീസ് സ്ക്വാഡിനെ പ്രഖ്യാപിച്ചു

വിൻഡീസ് പര്യടനത്തിനുള്ള ഓസീസ് സ്ക്വാഡിനെ പ്രഖ്യാപിച്ചു

വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ആസ്‌ട്രേലിയൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു. 23 അംഗ സംഘത്തിൽ പ്രധാന താരങ്ങളെല്ലാം ഉൾപ്പെട്ടിട്ടുണ്ട്. ന്യൂസിലാൻഡ് പര്യടനത്തിൽ പുറത്തിരുന്ന വൻ തോക്കുകളെയെല്ലാം ആസ്‌ട്രേലിയ വെസ്റ്റിന്‍ഡീസ് പര്യടനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്മിത്തും വാർണറും അടക്കം എട്ട് മുൻനിര താരങ്ങൾ ന്യൂസിലാൻഡ് സീരീസിൽ കളിച്ചിരുന്നില്ല. പിന്നാലെ 3-2ന് പരമ്പര ന്യൂസിലാൻഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു. സ്മിത്തിനും വാർണറിനും പുറമേ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, മോയ്‌സസ് ഹെൻറിക്വസ്, അലക്സ് കാരെ, മിച്ചൽ സ്വെപ്‌സൺ എന്നിവരെയും ന്യൂസിലാൻഡ് പര്യടനത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇവരെയെല്ലാം ഉൾപ്പെടുത്തികൊണ്ടാണ് വിൻഡീസ് പരമ്പരക്കുള്ള 23 അംഗ ടീമിനെ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!