കോവിഡ് വകഭേദം വാക്‌സിനുകളുടെ ഫലപ്രാപ്‌തി കുറക്കും; വിദഗ്ധര്‍

കോവിഡ് വകഭേദം വാക്‌സിനുകളുടെ ഫലപ്രാപ്‌തി കുറക്കും; വിദഗ്ധര്‍

ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസുകൾ വാക്‌സിനുകളുടെ ഫലപ്രാപ്‌തി കുറക്കുമെന്ന് വ്യക്‌തമാക്കി വിദഗ്‌ധർ. കോവിഡ് വകഭേദങ്ങളെ വാക്‌സിനുകള്‍ക്ക് മറികടക്കാൻ കഴിയുമെങ്കിലും ഫലപ്രാപ്‍തിയില്‍ കുറവുണ്ടാകുമെന്നും, എന്നാൽ രോഗം തീവ്രമാകുന്നതിൽ നിന്ന് തടയാന്‍ വാക്‌സിനുകള്‍ക്ക് സാധിക്കുമെന്നും ജെനോമിക്‌സ് വിദഗ്‌ധർ അറിയിച്ചു. കോവിഡ് വകഭേദങ്ങൾ ഉണ്ടാകുന്നതിന് മുൻപ് കോവിഡ് ബാധിതനായ ഒരാൾക്ക് 6 മാസത്തേക്ക് 80 ശതമാനം സ്വാഭാവിക സുരക്ഷ ഉണ്ടായിരുന്നെന്നും, ജനിതകമാറ്റം സംഭവിച്ചതോടെ സ്വാഭാവിക സുരക്ഷ നഷ്‌ടമായെന്നും വിദഗ്‌ധർ വ്യക്‌തമാക്കി.

ജനിതകമാറ്റം സംഭവിച്ച ബി.1.167 വൈറസുകള്‍ 17 രാജ്യങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ജനിതക മാറ്റം വന്ന കൊവിഡിനെ കണ്ടുപിടിക്കാന്‍ ഏറ്റവും നല്ലത് ആര്‍ടിപിസിആര്‍ പരിശോധന തന്നെയാണ്. രണ്ടാം തരംഗം യുവാക്കളെ ബാധിക്കുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാളുകളും റസ്റ്ററന്റുകളും തുറക്കുന്നത് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!