ഇടുക്കി മെഡിക്കല്‍ കോളേജില്‍ എം.എല്‍.എ യുടെ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു

ഇടുക്കി മെഡിക്കല്‍ കോളേജില്‍ എം.എല്‍.എ യുടെ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു

ഇടുക്കി നിയോജക മണ്ഡലത്തിലെ കോവിഡ് രോഗികള്‍ക്ക് ആശുപത്രിയില്‍ എത്തിച്ചേരുന്നതിന് യാത്രാസൗകര്യം ഒരുക്കുന്നതിനായി റോഷി അഗസ്റ്റിന്‍ എം.എല്‍.എ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തി.

ആശുപത്രിയില്‍ നിലവിലുള്ള സൗകര്യം രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ അപര്യാപ്തമായ സാഹചര്യത്തില്‍ കൂടുതല്‍ സൗകര്യം ഒരുക്കിവരികയാണ്. ഇതോടൊപ്പം എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുള്ള ഐ.സി.യു ആംബുലന്‍സിന്റെ സേവനം കൂടി അടുത്ത ആഴ്ച മുതല്‍ ലഭ്യമാക്കാന്‍ കഴിയുമെന്നും എം.എല്‍.എ പറഞ്ഞു.

രോഗവ്യാപനം കൂടുതല്‍ സങ്കീര്‍ണ്ണമായികൊണ്ടിരിക്കുന്നതിനാല്‍ ആളുകള്‍ ആരോഗ്യവകുപ്പിന്റേയും പോലീസിന്റേയും നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കണം. ഹെല്‍പ്പ് ഡെസ്‌ക് രൂപീകരിച്ച് 24 മണിക്കൂറും സേവനം ലഭ്യമാകുന്ന രീതിയിലാണ് വാഹനം ക്രമീകരിച്ചിട്ടുള്ളത്. ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം എം.എല്‍.എ നിര്‍വ്വഹിച്ചു.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് പോള്‍, ജില്ലാ പഞ്ചായത്ത് അംഗം കെജി സത്യന്‍, , കെഎസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി വര്‍ഗ്ഗീസ്, ഹോസ്പിറ്റല്‍ സൂപ്രണ്ട് രവികുമാര്‍ എസ്, ആര്‍.എം.ഒ ഡോ. അരുണ്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!