അസമില്‍ ഉള്‍ഫ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

അസമില്‍ ഉള്‍ഫ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

അസമില്‍ ഉള്‍ഫ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ദിഗ്‌ബോയിലാണ് സംഭവം.ദിഗ്‌ബോയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു ഹാര്‍ഡ് വെയര്‍ കടയ്ക്ക് നേരെയാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്. തുരന്‍ അഗര്‍വാല എന്നയാളുടെ കടയിലാണ് ആക്രമണം ഉണ്ടായതെന്നുമാണ് വിവരം.

ആക്രമണത്തിന് പിന്നില്‍ ഉള്‍ഫ സംഘടനയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമം. പ്രദേശത്ത് പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആക്രമണം നടന്ന മേഖലയിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.

Leave A Reply
error: Content is protected !!