വൃദ്ധിമാൻ സാഹക്ക്​ രണ്ടാമതും കോവിഡ്​ സ്​ഥിരീകരിച്ചതായി റിപ്പോർട്ട്

വൃദ്ധിമാൻ സാഹക്ക്​ രണ്ടാമതും കോവിഡ്​ സ്​ഥിരീകരിച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യൻ വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻ വൃദ്ധിമാൻ സാഹക്ക്​ വീണ്ടും കോവിഡ് സ്​ഥിരീകരിച്ചതായി റിപ്പോർട്ട്​. ഡൽഹിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സാഹ ഇതോടെ നഗരത്തിൽ തന്നെ തങ്ങും.

കോവിഡ്​ മുക്തനായ ശേഷം നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ്​ താരത്തിന്​ വീണ്ടു​ം രോഗബാധ സ്​ഥിരീകരിച്ചത്​. ആദ്യത്തേതിൽ നിന്ന്​ വ്യത്യസ്​തമായി ഇക്കുറി ശരീരവേദന, പനി, തുമ്മൽ എന്നീ രോഗലക്ഷണങ്ങളൊന്നും കാണിച്ചില്ലെന്ന്​ ഐ.പി.എല്ലിൽ സൺറൈസേഴ്​സ്​ ഹൈദരാബാദ്​ താരമായ സാഹ  പറഞ്ഞു.

ഒരു തവണ കൂടി പരിശോധന നടത്തുമെന്നും അതിൽ നെഗറ്റീവായാൽ തിങ്കളാഴ്ചയോടെ താരത്തിന്​ ക്വാറന്‍റീൻ വാസം അവസാനിപ്പിക്കാമെന്നാണ്​ റിപ്പോർട്ടുകൾ.

Leave A Reply
error: Content is protected !!