ഓട്ടിസം ബാധിച്ച കുട്ടിക്ക് അച്ഛന്‍റെ ക്രൂര മർദ്ദനം; അമ്മയുടെ പരാതിയിൽ അറസ്റ്റ്

ഓട്ടിസം ബാധിച്ച കുട്ടിക്ക് അച്ഛന്‍റെ ക്രൂര മർദ്ദനം; അമ്മയുടെ പരാതിയിൽ അറസ്റ്റ്

കൊച്ചി: ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മർദ്ദക്കുന്ന അച്ഛനെതിരെ പൊലീസ് കേസെടുത്തു. അമ്മയുടെ പരാതിയിൽ അച്ഛന്‍ സുധീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം മട്ടാഞ്ചേരി ചെറലായി കടവിലാണ് സംഭവം. ഓട്ടിസം ബാധിച്ച മകൻ പറഞ്ഞ കാര്യങ്ങൾ അനുസരിക്കാത്തതിനെ തുടർന്നാണ് മർദ്ദനം. സുധീർ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കാറുണ്ടെന്ന് പൊലീസ് പറയുന്നു.

കുട്ടിയെ കലകീഴായി നിര്‍ത്തി ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഫോർട്ട് കൊച്ചി പൊലീസ് വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. കുട്ടിയുടെ അമ്മ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. പൊലീസ് കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി.  ഭാര്യയെയും സുധീർ മർദ്ദിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു.

Leave A Reply
error: Content is protected !!