ഉത്തർപ്രദേശ് ജയിലിൽ​ വെടിവെപ്പ്​; മൂന്ന് തടവുകാർ കൊല്ലപ്പെട്ടു

ഉത്തർപ്രദേശ് ജയിലിൽ​ വെടിവെപ്പ്​; മൂന്ന് തടവുകാർ കൊല്ലപ്പെട്ടു

ലഖ്​നോ: യുപി ജയിലിലുണ്ടായ വെടിവെയ്പ്പിൽ മൂന്നു തടവുകാർ കൊല്ലപ്പെട്ടു. തടവുകാരിലൊരാൾ രണ്ടുപേരെ വെടിവെച്ച്​ കൊലപ്പെടുത്തുകയും ആക്രമണം നടത്തിയ തടവുകാരന് നേരെ പൊലീസ്​ വെടിയുതിർക്കുകയുമായിരുന്നു .

രാവിലെ 10 മണിയോടെ ചിത്രകൂടിലെ ജില്ല ജയിലിലാണ്​ സംഭവം. പടിഞ്ഞാറൻ യു.പിയിലെ ഗുണ്ടാത്തലവനായ മുകീം കാല, കിഴക്കൻ യു.പി ഡോണായ മിറാസുദ്ദീൻ എന്നിവർക്ക്​ നേരെ തടവുകാരിലൊരാൾ വെടിയുതിർക്കുകയായിരുന്നു. വിചാരണ തടവുകാരനായ അൻസുൽ ദീക്ഷിതാണ്​ ഇരുവരെയും കൊലപ്പെടുത്തിയത്​. ജയിലിൽ സംഘർഷാവസ്​ഥ ഉടലെടുത്തതോടെ അൻസുലിനെ പൊലീസ്​ എൻകൗണ്ടറിലൂടെ വെടിവെക്കുകയായിരുന്നു . സംഭവത്തിൽ മുതിർന്ന ജയിൽ അധികൃതർ സ്​ഥലത്തെത്തി സ്​ഥിതിഗതികൾ വിലയിരുത്തി.

പടിഞ്ഞാറൻ യു.പിയിലെ ഗുണ്ടാത്തലവനാണ്​ കാലാ. ഷമ്​ലി, മുസഫർനഗർ, പടിഞ്ഞാറൻ യു.പി എന്നിവിടങ്ങൾ അടക്കി ഭരിച്ചിരുന്ന കാലാ നിരവധി കേസുകളിൽപ്പെട്ട്​ തടവിൽ കഴിയുകയായിരുന്നു .

Leave A Reply
error: Content is protected !!