മോദിക്കെതിരേ പോസ്റ്ററൊട്ടിച്ചതിന് അഞ്ചു പേർ അറസ്റ്റിൽ

മോദിക്കെതിരേ പോസ്റ്ററൊട്ടിച്ചതിന് അഞ്ചു പേർ അറസ്റ്റിൽ

ന്യൂഡൽഹി: വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അപകീർത്തികരമായ പോസ്റ്ററൊട്ടിച്ചതിന് അഞ്ചു പേരെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്.വടക്ക് കിഴക്കൻ ഡല്‍ഹിയിലെ ട്രാൻസ് യമുന ഭാഗത്തുനിന്നാണ് ഇവർ പിടിയിലായത് . അതെ സമയം ആരെയാണ് അറസ്റ്റ് ചെയ്തതെന്നോ അറസ്റ്റിന്റെ മറ്റ് വിവരങ്ങളോ പുറത്ത് വിടാൻ അധികൃതർ തയ്യാറായിട്ടില്ല.

ഞങ്ങളുടെ കുട്ടികൾക്ക് നൽകേണ്ട വാക്സിൻ എന്തിന് വിദേശത്തേക്ക് കയറ്റി അയക്കുന്നു എന്നടക്കമുള്ള ചോദ്യങ്ങൾ ചോദിച്ച് കൊണ്ടാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇതിലെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി . ഏതെങ്കിലും സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ, സംഘടനയുടെയോ പേര് നൽകാതെയാണ് പോസ്റ്റർ. ഇത് ശ്രദ്ധയിൽപെട്ടതോടെ കേസെടുക്കാൻ പോലീസ് അധികൃതർ രംഗത്തെത്തി .

എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പോസ്റ്റർ പതിച്ചവരെ കണ്ടെത്തിയത്. എന്നാൽ തങ്ങളെ ഒരു കൗൺസിലറാണ് പോസ്റ്റർ പതിക്കാനുള്ള ജോലി ഏൽപ്പിച്ചതെന്നും മറ്റൊന്നും അറിയില്ലെന്നും ഇവർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി സംഭവവുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.

Leave A Reply
error: Content is protected !!