രമേശ് പവാർ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം പരിശീലകൻ

രമേശ് പവാർ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം പരിശീലകൻ

രമേശ് പവാർ വീണ്ടും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു. 35 പേരുടെ അപേക്ഷയില്‍ നിന്നാണ് പവാറിനെ തിരഞ്ഞെടുത്തത്. നിലവിലെ കോച്ച്‌ ഡബ്ല്യൂ വി രാമനും പട്ടികയിലുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ കളിക്കുമ്പോള്‍ പരിശീലകനും അദ്ദേഹമായിരുന്നു. 2018ല്‍ പവാറിന് പകരമാണ് രാമന്‍ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. അന്ന് അഞ്ച് മാസം മാത്രമാണ് പവാര്‍ പരിശീലക സ്ഥാനത്തണ്ടായിരുന്നത്.

എന്നാല്‍ സീനിയര്‍ താരം മിതാലി രാജുമായുണ്ടായ പരസ്യ തര്‍ക്കത്തെ തുടര്‍ന്നാണ് സ്ഥാനമൊഴിഞ്ഞത്.
അഭിമുഖത്തിന് ശേഷം സുലക്ഷണ നായ്ക്, മദന്‍ ലാല്‍, ആര്‍.പി സിംഗ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറുടെ പേര് നിര്‍ദേശിച്ചത്. ഇന്ത്യയുടെ, ഇംഗ്ലണ്ട് പര്യടനമായിരിക്കും ഇദ്ദേഹം ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ മത്സരം.

Leave A Reply
error: Content is protected !!